ദുബായ്- വടകര സ്വദേശി ദുബായ് സോനാപൂരില്‍ ഹൃദയാഘാതംമൂലം മരിച്ചു. തൂണേരി മുള്ളന്‍കുന്നത്ത് കുഞ്ഞിരാമന്റെ മകന്‍ അജീഷ് കുമാര്‍ പാനോലകണ്ടി (33) ആണ് മരിച്ചത്. സോനാപൂരിലെ ഗ്രോസറിയിലാണ് അജീഷ് ജോലി ചെയ്യുന്നത്. ബുധനാഴ്ച രാവിലെ താമസസ്ഥലത്താണ് മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.