ദമാം- ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസി ആയിരുന്ന ആലുവ സ്വദേശി മുഹമ്മദ് സഗീര്‍ (69)നിര്യാതനായി. തോട്ടു മുഖത്ത് താമസിക്കുന്ന കയ്പമംഗലം പുതിയ വീട്ടില്‍ പരേതനായ അബ്ദുറഹിമാന്‍ ഹാജിയുടെ മകനാണ്.
മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ബിരുദമെടുത്ത അദ്ദേഹം സൗദിയില്‍ അല്‍ മുഹൈദിബ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗില്‍ പര്‍ച്ചേസ് ആന്റ് ടെക്‌നിക്കല്‍ മാനേജര്‍ ആയിരുന്നു.
വെള്ളിയാഴ്ച രാവിലെ കയ്പമംഗലത്ത് നട്‌ലു വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന് കാക്കാതിരുത്തി പള്ളി ഖബര്‍ സ്ഥാനില്‍ മറവുചെയ്യും.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലും രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മികച്ച അധ്യാപികയുമായ മറിയു സഗീറാണ് ഭാര്യ. മക്കള്‍: സുമീത്, മുസാദ് (ഇരുവരും സൗദി), ഹാഷിം (ഇംഗ്ലണ്ട് ), ജാഷിം (ഒമാന്‍).