അബൂദബി- പ്രളയക്കെടുതില്‍പെട്ടുഴലുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അഞ്ചുകോടി രൂപ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സഹായം കൈമാറുക.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് യൂസഫലി ഈ സഹായം പ്രഖ്യാപിച്ചത്. 2018 ലെ പ്രളയകാലത്ത് എട്ട് കോടി രൂപ യൂസഫലി സഹായം നല്‍കിയിരുന്നു.