തിരുവനന്തപുരം- ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
മലപ്പുറത്തെ മലയാളം സര്‍വകലാശാലയിലായിരിക്കും ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കുക. സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്ന ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.