തിരുവനന്തപുരം- കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആദ്യ സഹായമായി 10,000 രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇതിനായുള്ള പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ തിരുത്തും.
മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മഴക്കെടുതിയില്‍ മരണ സംഖ്യ 97 ആയി. മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കവളപ്പാറയില്‍കണ്ടെത്തി. ഇതുവരെ 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. 33 പേരെ ഇനിയും കണ്ടെത്താനുണ്ട്.