തിരുവനന്തപുരം- കേരളത്തിൽ മൂന്നു ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇരുപത് സെന്റീമീറ്ററിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇരുപത് സെന്റീമീറ്ററിലധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം നൽകുന്ന സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
അതിനിടെ, തെക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ നെയ്യാർ അണക്കെട്ട് തുറന്നു. നാലു ഷട്ടറുകൾ ഒരിഞ്ചുവീതമാണ് തുറന്നത്. മഴ പെയ്താൽ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സഹചര്യം മുൻകൂട്ടി കണ്ടാണിത്. നേരിയ തോതിലാണ് വെള്ളം തുറന്നുവിട്ടതെന്നും തീരവാസികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63506 കുടുംബങ്ങളിലെ 2,55,662 പേർ കഴിയുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണി വരെ 83 മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂർ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസർകോട്, തിരുവനന്തപുരം എ ന്നിവിടങ്ങളിൽ രണ്ടു വീതം പേർ മരിച്ചതായാണ് റിപ്പോർട്ട്. 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് 245 ഉം തൃശൂരിൽ 240 ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. മലപ്പുറത്താണ് കൂടുതൽ പേർ ക്യാമ്പുകളിലുള്ളത്, 56661. കോഴിക്കോട് 53815 പേരും തൃശൂരിൽ 43819 പേരും ക്യാമ്പുകളിലുണ്ട്.
സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8718 വീടു കൾ ഭാഗികമായും തകർന്നിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്ത മഴയുടെ സാധ്യതയില്ലാ ത്തതിനാൽ റെഡ് അലർട്ട് പിൻവലി ച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറ ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർ കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ അതി ശ ക്ത മഴയുണ്ടാകും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെള്ളമിറങ്ങിയ പട്ടണ ങ്ങളിൽ കടകൾ തുറക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിൽ തിരിച്ചെത്തിയവർ ശുചീ കരണ പ്രവർത്തനങ്ങൾ തുടങ്ങി. പ്രധാന റോഡുകളിൽ ഗതാഗതം സാധാരണ നിലയി ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഷൊർണൂർ കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗ തം പുനഃരാരംഭിച്ചു. കണ്ണീർ ഭൂമിയായ മലപ്പുറം കവളപ്പാറയിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേ സമയം കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും, മലപ്പുറ ത്തെയും ദുരന്ത ബാധിത മേഖലകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശി ക്കും. റോഡു മാർഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്ടറിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് ഉണ്ടായിട്ടു ള്ളത്. രാവിലെ എട്ടു മണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കരിപ്പൂരിലേയ് ക്ക് എത്തുന്ന മുഖ്യമന്ത്രി അവിടുന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഹെലികോപ്ടറിൽ പോകും. റോഡു മാർഗം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഹെലികോപ്ട റിൽ മലപ്പുറത്തെത്തും. അവിടത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദർശന പരിപാടി നിശ്ച യിച്ചിരിക്കുന്നത്.