ജിദ്ദ- പിശാചിനോടുള്ള സകല രോഷവും പ്രകടപ്പിച്ചുകൊണ്ട് ജംറയില്‍ കല്ലേറ് നടത്തുന്ന ഹാജിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ജീവിതത്തില്‍ സംഭവിച്ചുപോയ എല്ലാ വീഴ്ചകളും ദൈവത്തോട് എറ്റുപറഞ്ഞ് പശ്ചാത്തപിച്ച് പുതിയ മനസ്സുമായി അറഫയില്‍നിന്ന് മടങ്ങിയ തീര്‍ഥാടകന്‍ പ്രതീകാത്മകമായി പിശാചിനുനേരെ കല്ലെറിയുന്നതാണ് ജംറയിലെ കര്‍മം.
അറഫയില്‍നിന്ന് മടങ്ങി രാപ്പാര്‍ക്കുന്ന ഹാജിമാര്‍ മുസ്ദലിഫയില്‍നിന്ന് ശേഖരിക്കുന്ന ചെറു കല്ലുകളാണ് പ്രതീകാത്മക കര്‍മം നിര്‍വഹിക്കാന്‍ ഉപയോഗിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്ന ഹാജിയും എറിയുന്നത് ചെറുകല്ലുകളാണെങ്കിലും അദ്ദേഹത്തിന്റെ രോഷമാണ് വേറിട്ടതാക്കുന്നത്.
പഴുതുകളില്ലാത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഹാജിമാര്‍ ആയാസരഹിതമായാണ് ജംറകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയത്.