അറാർ- പെരുന്നാൾ ദിവസം ബഖാലയിൽ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് മുണ്ടപ്പുറം സ്വദേശി പൂയിക്കുന്നാം മേട് വീട്ടിൽ അബ്ദുൽ ബഷീറാ(46)ണ് മരിച്ചത്. പെരുന്നാൾ ദിവസം രാവിലെ പതിനൊന്നിനാണ് സംഭവം. ബഖാലയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പതിറ്റാണ്ട് കാലമായി അറാറിൽ ജ്യേഷ്ഠന്റെ മകനുമൊന്നിച്ച് കച്ചവടം ചെയ്യുകയായിരുന്നു അബ്ദുൽ ബഷീർ. മൃതദേഹം അറാർ സെൻട്രൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ റാബിയ. മക്കൾ റസീന ,മുഹമ്മദ്സിയാദ്, ജുൻദുബിൻ. മരുമകൻ: ഹാരിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അറാർ പ്രവാസി സംഘം രക്ഷാധികാരി ബക്കർ കരിമ്പ,അടുത്ത ബന്ധുവായ പി.പി മജീദ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് .