Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന  ദുരിതാശ്വാസ സെൽ പ്രവർത്തനമാരംഭിച്ചു

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ച സംസ്ഥാന ദുരിതാശ്വാസ സെൽ ഓഫീസിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി നിർവഹിക്കുന്നു. 

കോഴിക്കോട് - ജമാഅത്തെ ഇസ്‌ലാമി കേരളയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ദുരിതാശ്വാസ സെല്ലിന്റെ ഓഫീസ് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എം.കെ. മുഹമ്മദലി നിർവഹിച്ചു. ദുരിതമേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുകയും ഏകോപിക്കുകയും വിഭവ സമാഹരണ വിതരണം നടത്തുകയും ചെയ്യുക എന്നതാണ് സംസ്ഥാന ദുരിതാശ്വാസ സെല്ലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ തലങ്ങളിലും പ്രാദേശിക തലങ്ങളിലും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേരളത്തിന്റെ പ്രളയാനന്തര പ്രവർത്തനങ്ങളെ കൂട്ടിയിണക്കുവാനും വിഭവങ്ങൾ ശേഖരിക്കാനും അർഹരായവർക്ക് എത്തിക്കാനും സംസ്ഥാന ദുരിതാശ്വാസ സെല്ലിന് സാധിച്ചിരുന്നു. മുൻവർഷം എല്ലാവരുടെയും സഹായ സഹകരണത്തോടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ഈ വർഷവും തുടർച്ചയുണ്ടാകണമെന്ന് എം.കെ.മുഹമ്മദലി പറഞ്ഞു.
വിവിധ വളണ്ടിയർ സംഘങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും എൻജിഒകളുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, പീപ്പ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റി പി.സി ബഷീർ, സമദ് കുന്നക്കാവ്,
എസ്.ഐ.ഒ സംസ്ഥന സെക്രട്ടറി അംജദ് ഇ എം,പീപ്പ്ൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ ഹമീദ് സാലിം, സിറ്റി പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, പീപ്പ്ൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ ഡോ. വി.എം നിഷാദ്, കെ.നജാത്തുല്ല എന്നിവർ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പർ: 9846888700
 

Latest News