Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ ദാഹമകറ്റിയും ചേര്‍ത്തു പിടിച്ചും സൈനികര്‍; ചിത്രങ്ങള്‍ വൈറലായി

മിനാ - ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ലെഫ്. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അറഫയിൽ മഴക്കിടെ പ്രാർഥനയിൽ മുഴുകുന്നതിന്റെ ഫോട്ടോയാണ് ഇതിൽ ഒന്ന്. ഹജ് സേവനത്തിനിടെ പെട്ടെന്നുണ്ടായ വർഷപാതത്തിനിടെ ഭാരിച്ച ഉത്തരവാദിത്തത്തിന്റെ സമ്മർദത്തിനിടെയും മഴ വർഷിച്ചതിൽ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ച് പ്രാർഥനയിൽ മുഴുകുന്നതിന് ഉദ്യോഗസ്ഥൻ സമയം കണ്ടെത്തുകയായിരുന്നു. 


വലതു കൈയിൽ വെള്ള കുപ്പി പിടിച്ചും ഇടതു കൈയിൽ വഴിതെറ്റിയ പ്രായമായ തീർഥാടകനെ ചേർത്തുപിടിച്ചും മുന്നോട്ടു നീങ്ങുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ഫോട്ടോ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. 'ഒരു കൈ ദാഹമകറ്റുന്നു, രണ്ടാമത്തെ കൈ ചേർത്തു പിടിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ ഫോട്ടോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഒഫീഷ്യൽ അക്കൗണ്ട് വഴി പുറത്തുവിട്ടത്. ഈ ഫോട്ടോയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച വിശേഷണമായി അടിക്കുറിപ്പിനെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ വിശേഷിപ്പിച്ചു.

Latest News