മക്ക- അവശേഷിക്കുന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനായി ഹാജിമാര്‍ തങ്ങുന്ന മിനാ താഴ്‌വാരം ഉള്‍പ്പെടെ മക്കാ പ്രവിശ്യയുടെ പലഭാഗങ്ങളിലും ഇന്ന് നേരിയ തോതില്‍ മഴ പെയ്തു. മിനയില്‍ ചാറ്റല്‍ മഴ മാത്രമായിരുന്നുവെന്നും ഹാജിമാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായില്ലെന്നും മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹറമിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇരു ഹറം കാര്യാലയത്തിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കഠിന പ്രയത്‌നം നടത്തി.