അറഫ- തീര്‍ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയില്‍ ഹൃദയാഘാതം നേരിട്ട ഇന്ത്യന്‍ തീര്‍ഥാടകയെ എയര്‍ ആംബുലന്‍സില്‍ മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലെത്തിച്ചു.
സുരക്ഷാ വ്യോമ കമാന്‍ഡിന്റെ സഹായത്തോടെയാണ് സൗദി റെഡ് ക്രസന്റ് ഗുരുതരവസ്ഥയിലായ തീര്‍ഥാടകയ്ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് സൗദി ആരോഗ്യ മന്ത്രാലയം ആശുപത്രികളില്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ നേരിടുന്നവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുണ്യസ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.