മിനാ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി വിദേശങ്ങളിൽ നിന്ന് എത്തിയ 6500 തീർഥാടകർക്കു വേണ്ടി ബലി കർമം നിർവഹിക്കുന്നതിനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു.
ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് സൽമാൻ ഹജ് പദ്ധതി സൂപ്പർവൈസർ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്.