കോഴിക്കോട്- വയനാട് എം.പി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ രാഹുൽ സന്ദർശനം നടത്തും. ഇന്നലെ രാഹുൽ ഗാന്ധി കേരളത്തിലേക്ക് തിരിക്കാൻ തയ്യാറായെങ്കിലും ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ ധരിപ്പിച്ചതോടെ രാഹുൽ പിൻവാങ്ങുകയായിരുന്നു. കോഴിക്കോട് കൺട്രോൾ റൂം തുറന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.