Sorry, you need to enable JavaScript to visit this website.

ശാസ്താംകോട്ട സ്വദേശി അഫ്‌ലാജിൽ  അപകടത്തിൽ മരിച്ചു

മുഹമ്മദ് കുഞ്ഞ്

അൽഅഫ്‌ലാജ്- കൊല്ലം ശാസ്താംകോട്ട ഐ.സി.എസ് ജംഗ്ഷൻ സ്വദേശി മുഴച്ചിമാമ്പിള വീട്ടിൽ മുഹമ്മദ് കുഞ്ഞ് (57) ലൈലാ അഫ്‌ലാജിൽ വാഹനാപകടത്തിൽ മരിച്ചു. അഫ്‌ലാജിൽനിന്ന് 70 കിലോമീറ്റർ അകലെ വാദി റോഡിൽ ഇദ്ദേഹം ഓടിച്ചിരുന്ന വെള്ള ടാങ്കർലോറി ട്രെയിലറിന് പിറകിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഭാര്യ: റൈഹാനത്ത്. മക്കൾ: മുബീന, റുഖ്‌സാന. റിയാദിൽ ജോലി ചെയ്യുന്ന സഹോദരൻ അബ്ദുൽ വഹാബ് ലൈലാ അഫ്‌ലാജിൽ എത്തിയിട്ടുണ്ട്. പരേതനായ യൂനുസ് കുഞ്ഞിന്റെ മകനാണ്. നബീസ ബീവിയാണ് മാതാവ്. അബ്ദുൽ റസാഖ് മറ്റൊരു സഹോദരനാണ്.


കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് രാജ, അശ്‌റഫ് പന്നൂർ, അബ്ദുസ്സലാം ഹദ്ദാർ, അമീർ കൊടുവള്ളി, സാദത്ത് ജിനാൻ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മൃതദേഹം ഇവിടെ മറവ് ചെയ്യുമെന്ന് സഹോദരൻ അബ്ദുൽ വഹാബ് അറിയിച്ചു.   

 

Latest News