കുറ്റിയാടി- മുഹമ്മദ് ഹാജിയും ഷെരീഫ് സഖാഫിയും മരണത്തിലും ഒന്നായി. ആത്മാർത്ഥ കൂട്ടുകാരായിരുന്ന മുഹമ്മദ് ഹാജിയും ഷരീഫ് സഖാഫിയും വളയന്നൂർ മാക്കൂൽ താഴെ വയലിൽ ഒഴുക്കിൽപ്പെട്ടാണ് മുങ്ങിമരിച്ചത്. കുറ്റിയാടി സിറാജുൽഹുദ മാനേജറാണ് മുഹമ്മദ് ഹാജി. ഇതേ സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫാണ് ഷെരീഫ് സഖാഫി.
വെള്ളം നിറഞ്ഞ റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകവേ ഒഴുക്കിൽ പ്പെടുകയായിരുന്നു. ആദ്യം ഷെരീഫാണ് ഒഴുക്കിൽപ്പെട്ടത്. അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ഹാജിയും അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായ മുഹമ്മദ് ഹാജിയുടെ മകൻ അജ്‌സം, ഷംസുദ്ദീൻ എന്നിവർ രക്ഷപ്പെട്ടു. സുബൈദയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മക്കൾ: ആസാദ്, റുബീന, ലിയാന, അജ്‌സം. മരുമക്കൾ: വൈക്കിലേരികണ്ടി ലബീബ് (കാക്കുനി) അഷ്‌റഫ്, റുഫൈല. റഫീനയാണ് ഷരീഫ് സഖാഫിയുടെ ഭാര്യ. മക്കൾ: ഫാത്തിമ സഹല, മുഹമ്മദ് സഹീർ, സുഹൈൽ, ഫാത്തിമ സന