കൊച്ചി- അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം.പിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടൻ ശ്രീനിവാസൻ. അമ്മ നന്നായാലെ മക്കൾ നന്നാവു എന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെന്റ് അങ്ങനെ പറയാൻ പാടില്ലായിരുന്നു. സിനിമാ സംഘടനകൾ ചില സാമ്പത്തിക സഹായം നൽകുന്നതൊഴിച്ചാൽ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.