Sorry, you need to enable JavaScript to visit this website.

സീതാറാം യെച്ചൂരിയേയും ഡി.രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ശ്രീനഗര്‍- കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ എന്നിവരെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന ഉത്തരവ് കാണിച്ചാണ് തങ്ങളെ തടഞ്ഞതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇരുവരേയും ദല്‍ഹിയിലേക്ക് തിരിച്ചയച്ചു.
അതത് പ്രദേശങ്ങളില്‍ ജുമുഅ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയതായി കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം തിങ്കളാഴ്ച മുതല്‍ താഴ് വരയില്‍ കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. ഇന്റര്‍നെറ്റും ഫോണും ഇനിയും പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല.

 

Latest News