കൊച്ചി- കനത്ത മഴയിലും പ്രളയത്തിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചിട്ട സാഹചര്യത്തില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്കായി നേവിയുടെ വ്യോമ കേന്ദ്രം തുറന്നു.
നേവി വ്യോമകേന്ദ്രമായ ഐ.എന്‍.എസ് ഗരുഡ സ്‌റ്റേഷന്‍ സിവിലയന്‍ വിമാനങ്ങള്‍ക്കായി തുറക്കുമെന്ന് നേവി വക്താവ് അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി വരെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.