റിയാദ് - ഹജ് തീർഥാടകരുടെ സേവനത്തിന് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്ക് പത്തു വർഷം തടവോ പത്തു ലക്ഷം റിയാൽ പിഴയോ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
നിയമാനുസൃതമല്ലാത്ത സേവനം ലഭിക്കുന്നതിനോ നിയമാനുസൃതം ചുമതലപ്പെടുത്തിയ കർ ത്തവ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്നതിനോ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുക യോ അക്രമിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
ഇത് ലംഘിക്കുന്നവർക്ക് പത്തു വർഷം തടവോ പത്തു ലക്ഷം റിയാൽ പിഴയോ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.