കോട്ടയം-ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസിനി സഭയില്‍നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ (എഫ്‌സിസി) സന്യാസിനി സഭാംഗമാണ് ലൂസി കളപ്പുര.
ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി, ശമ്പളം മഠത്തിന് നല്‍കിയില്ല, നോട്ടിസുകള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല, സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയവര്‍ക്കെതിരായ കുറ്റങ്ങള്‍. പത്തു ദിവസത്തിനകം സഭയില്‍ നിന്ന് പുറത്തു പോകണമെന്ന് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ച കത്തില്‍ പറയുന്നു.