Sorry, you need to enable JavaScript to visit this website.

ഹജിന്‌ അനധികൃത തീർഥാടകരെ  കടത്തിയവർക്ക് ശിക്ഷ 

മക്ക - അനധികൃത ഹജ് തീർഥാടകരെ കടത്തിയ കേസിൽ കുറ്റക്കാരായ ഏഴു പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. അഞ്ചു സൗദി പൗരന്മാരെയും രണ്ടു വിദേശികളെയുമാണ് ശിക്ഷിച്ചത്. ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിനിടെ കുടുങ്ങിയ സൗദി പൗരന്മാരായ അബ്ദുറഹ്മാൻ ഹനി റാബിഹ് അൽറശീദിക്ക് പതിനഞ്ചു ദിവസം തടവും 50,000 റിയാൽ പിഴയും സ്വാലിഹ് അഹ്മദ് ഈദ അൽസഹ്‌റാനിക്ക് പതിനഞ്ചു ദിവസം തടവും 20,000 റിയാൽ പിഴയും ദൈഫുല്ല ആയിദ് അൽഹാരിസിക്ക് പതിനഞ്ചു ദിവസം തടവും 70,000 റിയാൽ പിഴയും മുസാഅദ് അവദ് ജുവൈബിർ അൽയാസിക്ക് പതിനഞ്ചു ദിവസം തടവും 10,000 റിയാൽ പിഴയും ഥാമിർ മസ്തൂർ മുഈദ് അൽഹാരിസിക്ക് പതിനഞ്ചു ദിവസം തടവും 40,000 റിയാൽ പിഴയും ആണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചത്. 
വിദേശികളായ സഈദ് ഖാസിം ദുറക്ക് പതിനഞ്ചു ദിവസം തടവും 10,000 റിയാൽ പിഴയും അബ്ദുൽ അസീസ് മുഹമ്മദ് അവ്വൽ ഇദ്‌രീസിന് പതിനഞ്ചു ദിവസം തടവും 10,000 റിയാൽ പിഴയുമാണ് ശിക്ഷ. 
വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്നതിനും വിധിയുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും പരസ്യപ്പെടുത്തുന്നതിനും കമ്മിറ്റികൾ വിധിച്ചു. നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് കോടതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമുണ്ട്. 
സൗദി പൗരന്മാരും വിദേശികളും ഹജ് നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് ഹജ് അനുമതി പത്രം നേടണം. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ടെും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 

 

Latest News