തിരുവനന്തപുരം- മികച്ച പ്രവാസിപത്രപ്രവർത്തകനുള്ള ഡ്രീംസ് ആന്റ് ഡ്രീംസ് അവാർഡ് മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റർ മുസാഫിർ ഏറ്റുവാങ്ങി. ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനിൽനിന്നാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്. സമൂഹത്തിൽപെട്ടെന്നുണ്ടാകുന്ന സംഭവവികാസങ്ങൾക്ക് ബൗദ്ധികമായി നേതൃത്വം നൽകുന്നത് മാധ്യമങ്ങളാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അവാർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു. വാർത്താപ്രളയത്തിന്റെ കാലത്ത് ജനങ്ങൾക്ക് ധൈഷണികമായനേതൃത്വം നൽകുന്നവരാണ് മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ വസന്തകാലമാണിപ്പോഴുള്ളതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. മികച്ച പ്രവാസി റിപ്പോർട്ടർക്കുള്ള അവാർഡ് ഷംനാദ് കരുനാഗപ്പള്ളി ഏറ്റുവാങ്ങി. മുതിർന്ന മാധ്യമപ്രവർത്തകനായ തോമസ് ജേക്കബ് ,ആർ.ശ്രീകണ്ഠൻനായർ, രജ്ജിനിമേനോൻ, അളകനന്ദ,ഉൾപ്പെടെ നിരവധിപേർ വിവിധ മാധ്യമഅവാർഡുകൾ ഏറ്റുവാങ്ങി.