ജിസാന്‍- സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയായ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റും. വൈകിട്ട് നാല് മണിയോടെയാണ് അന്തരീക്ഷം മൂടിക്കെട്ടിയ ശേഷം മഴ പെയ്തു തുടങ്ങിയത്.
ഹാരിഥയിലും അതിര്‍ത്തി പ്രദേശങ്ങളിലും മഴ കനത്തു പെയ്തു. വൈകിട്ട് നാല് മണിയോടെ രാത്രിയായ പ്രതീതിയായിരുന്നുവെന്ന് പ്രദേശത്ത് താമസിക്കുന്ന മലയാളികള്‍ പറഞ്ഞു. ജിസാന്‍ മേഖലയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.