ദുബായ്- നിയമം ലംഘിച്ചാല്‍ ശിക്ഷ, നിയമം അനുസരിച്ചാല്‍ സമ്മാനം. ദുബായുടെ മാതൃകാപരമായ നടപടി യു.എ.ഇ പൗരന്‍ സൈഫ് അല്‍ സ്വീദിക്ക് നല്‍കിയത് പുതുപുത്തന്‍ കാര്‍.
കാറുമെടുത്ത് പുറത്തിറങ്ങിയാല്‍ ഒരിക്കലും സെയ്ഫ് അല്‍ സ്വീദി ഗതാഗത നിയമങ്ങള്‍ തെറ്റിക്കാറില്ല. സമ്മാനം നല്‍കാന്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ സൈഫിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം രാജ്യത്തിന് പുറത്തായതിനാല്‍ കാര്‍ കുടുംബത്തെ ഏല്‍പിച്ചു.
ഓപറേഷന്‍സ് അസി. കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈഫ് അല്‍ സ്വീദിയുടെ അല്‍ ഖവാനീജ് പ്രദേശത്തെ വീട്ടില്‍ കാറുമായെത്തിയത്. നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്ന് ട്രാഫിക് രേഖകളില്‍നിന്ന് മനസ്സിലാക്കിയാണ് ഇദ്ദേഹത്തിന് പുതിയ കാര്‍ നല്‍കിയത്.
നിയമലംഘകര്‍ക്ക് ബ്ലാക്ക് പോയിന്റുകള്‍ക്കൊപ്പം നിയമം അനുസരിക്കുന്നവര്‍ക്ക് വൈറ്റ് പോയന്റുകളും നല്‍കുന്നതാണ് ദുബായ് ട്രാഫികിന്റെ രീതി. കൂടുതലാളുകളെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ഇത് പ്രോത്സാഹിപ്പിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.