ഫുജൈറ- ദുബായിക്കും അജ്മാനും പിന്നാലെ ബലി പെരുന്നാള്‍ വേളയില്‍ തടവുകാരെ മോചിപ്പിച്ച് ഫുജൈറയും. 73 തടവുകാരെയാണ് ഫുജൈറ മോചിപ്പിക്കുക. ഇതുസംബന്ധമായ ഉത്തരവ് ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അശ്ശര്‍ഖി പുറപ്പെടുവിച്ചു.
ദുബായ് 430 തടവുകാരെയും അജ്്മാന്‍ 70 തടവുകാരെയും മോചിപ്പിച്ചിരുന്നു. ഇവരെ ബലിപെരുന്നാളിന് മുമ്പായി മോചിപ്പിക്കും. കുടുംബത്തോടൊപ്പം തടവുകാര്‍ക്ക് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണിതെന്ന് ഫുജൈറ പോലീസ് മേധാവി മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനിം അല്‍ കഅബി പറഞ്ഞു.