Sorry, you need to enable JavaScript to visit this website.

വ്യാഴാഴ്ച്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത, 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം- ആഗസ്‌റ്റ് എട്ടിന് വ്യാഴാഴ്ച്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് വ്യാഴാഴ്ച്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിശക്തമായ മഴയായിരിക്കും ഉണ്ടാകുകയെന്നാണ് കരുതുന്നത്. വ്യാഴാഴ്ച്ച 24 മണിക്കൂർ നേരത്തേക്ക് 240 മില്ലി മീറ്ററിലധികം മഴപെയ്യാൻ സാധ്യതയ്യുള്ളതിനാൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നും  മുന്നറിയിപ്പുണ്ട്. കൂടാതെ ഇന്ന് മുതൽ 9 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest News