ജിദ്ദ- പെരിന്തല്‍മണ്ണ താഴെക്കോട് അമ്മിനിക്കാട് കൊടുകുത്തിമല സ്വദേശി നീലേരി അലി (61) ജിദ്ദ അമീര്‍ ഫവാസിലെ അല്‍സഖര്‍ ആശുപത്രിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
35 വര്‍ഷമായി റിയാദിലെ ബാബ്തീന്‍ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ആറു മാസം മുമ്പാണ് ജിദ്ദയിലേക്ക് സ്ഥലം മാറിയെത്തിയത്. പ്രവാസം അവസാനിപ്പിച്ചു അടുത്തുതന്നെ നാട്ടില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: ഫാത്തിമത്ത് നിഷ്മ. നിഷാം, അന്ന.
കെ.എം.സി.സി പ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബാബ് മക്ക ഹവ്വാ ഉമ്മ ബബര്‍സ്ഥാനില്‍ ഖബറടക്കി.