കുവൈത്ത് സിറ്റി- കുവൈത്തില്‍ ബാച്ച്‌ലര്‍മാര്‍ പ്രതിസന്ധിയില്‍. സ്വദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് വിദേശി ബാച്ച്‌ലര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതാണ് പ്രശ്‌നം. നടപടി ശക്തമായി തുടരുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാംപെയിനുമായി 119 കെട്ടിട ഉടമകള്‍ അനുകൂലമായി പ്രതികരിച്ചെന്ന് മുനിസിപ്പാലിറ്റിയിലെ പൊതുസമ്പര്‍ക്ക വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു.
നിയമലംഘനം ഒഴിവാക്കുന്നതിന് ബാച്ച്‌ലര്‍മാരെ കുടിയൊഴിപ്പിക്കാന്‍ അവര്‍ സന്നദ്ധരാവുകയായിരുന്നു. 120 കെട്ടിടങ്ങളില്‍നിന്ന് ബാച്‌ലര്‍മാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായി വൈദ്യുതി ബന്ധം വിച്ഛേച്ചിട്ടുണ്ട്. സ്വദേശി പാര്‍പ്പിട മേഖലയില്‍ ബാച്‌ലര്‍മാര്‍ താമസിക്കുന്നതു സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.