ജിദ്ദ- ഹജ് നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്ക അസീസിയയിലെ താമസ സ്ഥലത്ത് നിര്യാതയായി. പെരുമ്പാവൂർ കണ്ടംതറ സ്വദേശിനി ചെന്താര അബൂബക്കറിന്റെ ഭാര്യ ഹാജറ (58) യാണ് മരിച്ചത്. കഴിഞ്ഞ 17 ന് മദീന സന്ദർശനം പൂർത്തിയാക്കിയ ഇവർ ഹജ് ചെയ്യാനുള്ള തയാറെടുപ്പിനിടെ രോഗബാധിതയാവുകയായിരുന്നു.
ഹജ് കമ്മിറ്റി വഴി മഹറമില്ലാതെയുള്ള ഗ്രൂപ്പിൽ റംല, സുലൈഖ, ആസിയ എന്നിവരോടൊപ്പമാണ് ഇവർ ഹജിനെത്തിയത്. രണ്ടു പെൺമക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കി. നിയമ നടപടികളുടെ പൂർത്തീകരണത്തിന് സൗദി കെ.എം.സി.സി ഹജ് സെൽ ജനറൽ കൺവീനർ മുജീബ് പുക്കോട്ടൂർ നേതൃത്വം നൽകി.