റിയാദ്- യമനിലെ ഇറാൻ അനുകൂല ഹൂതി മലീഷികൾ സൗദി ജനവാസ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണുകൾ സൗദി പ്രതിരോധ സേന നിർവീര്യമാക്കി. ഖമീസ് മുശൈത് ലക്ഷ്യമാക്കിയാണ് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. രാജ്യത്തെ സിവിൽ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ അയച്ച രണ്ടു ഡ്രോണുകൾ സേന തകർത്തിട്ടതായി സഖ്യ സേന വക്താവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു. സിവിലിയൻ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നത് യുദ്ധ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഊദി അതിർത്തി പ്രദേശത്തെ സിവിൽ വിമാനത്താവളങ്ങളായ അബഹ, നജ്‌റാൻ, വിമാനത്താവളനങ്ങളും ഖമീസ് മുശൈതിലെ കിംഗ് ഖാലിദ് എയർ ബേസും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷൻ ചാനൽ അവകാശപ്പെട്ടു.