Sorry, you need to enable JavaScript to visit this website.

സുനിയേയും നാദിര്‍ഷയേയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയേയും വിളിച്ചതായി സമ്മതിച്ച സാഹചര്യത്തില്‍ മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നു.

നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞതിനാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന്  സുനി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ വാങ്ങി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുനിയുടെ പ്രതികരണം.
 
ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയുമാണെന്ന് സുനി മൊഴി നല്‍കി. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും സുനി പോലീസിനോട് പറഞ്ഞിട്ടുണ്ട്.  അപ്പുണ്ണിയെയും നാദിര്‍ഷായെയും നാല് തവണ വിളിച്ചെന്നും സുനി പറഞ്ഞു.
അതിനിടെ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുനിയുടെ സഹതടവുകാരാനായിരുന്ന കോട്ടയം സ്വദേശി സുനിലാണ് പിടിയിലായത്. സുനിലിന് ഫോണ്‍വിളിക്കാന്‍ ഒത്താശചെയ്തത് ഇയാളാണെന്ന് പറയുന്നു. 

കേസിലെ സ്രാവുകള്‍ ആരാണെന്നു രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും താന്‍ ചൂണ്ടയിലാണെന്നും സുനി കാക്കനാട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും സനിയില്‍നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഫോണ്‍ ആരാണ് എത്തിച്ചതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

Latest News