ദുബായ്- വെള്ളമോ വൈദ്യുതിയോ തടസ്സപ്പെട്ടാല്‍ ഉടന്‍ സ്മാര്‍ട്ട് പരിഹാരം. ദീവ (ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) സ്മാര്‍ട് റെസ്‌പോണ്‍സ് വെഹിക്കിള്‍ സര്‍വീസ് ആണ് ഉപഭോക്താക്കളുടെ ആവശ്യത്തിനായി പാഞ്ഞെത്തുക. രംഭിച്ചു. ദീവ സി.ഇ.ഒ സയീദ് മുഹമ്മദ് അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു.
തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങള്‍, പ്രഥമശുശ്രൂഷാ സാമഗ്രികള്‍, യു.പി.എസ്, ചെറിയ ജനറേറ്റര്‍, കുഴിയെടുക്കാനുള്ള ഉപകരണങ്ങള്‍, പമ്പുകള്‍, പൈപ്പുകള്‍ തുടങ്ങിയവയെല്ലാമുള്ള വാഹനമാണു തയാറായത്. തകരാറുകള്‍ വരാനുള്ള സാധ്യത അറിയാനുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ട്. ദീവ സ്മാര്‍ട് ആപ്, വെബ്‌സൈറ്റ് എന്നിവക്കു പുറമേയാണ് ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുള്ള പുതിയ സംവിധാനം.