Sorry, you need to enable JavaScript to visit this website.

സ്ഥാനം നോക്കില്ല, തെറ്റ് ചെയ്താല്‍ ഏതു ഉന്നതനെതിരെയും നടപടി-മുഖ്യമന്ത്രി

തൃശൂര്‍- ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രസക്തമാണ്.  
നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഏത് ഉന്നതനായാലും നിയമത്തിന്റെ കണ്ണില്‍ പ്രത്യേക പരിഗണനയില്ല.  തെറ്റ് ചെയ്തവര്‍ക്കെതിരെ സ്വാഭാവികമായും കര്‍ക്കശ നടപടിയെടുക്കും. ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ സ്ഥാനമോ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest News