Sorry, you need to enable JavaScript to visit this website.

രണ്ടു ലക്ഷത്തോളം ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ

മക്ക - ഒരു മാസത്തിനിടെ 1,90,719 ഹജ് തീർഥാടകർക്ക് മക്കയിലെയും മദീനയിലെയും ആശുപത്രികളും ഹെൽത്ത് സെന്ററുകളും വഴി ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് രണ്ടു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും തീർഥാടകർക്ക് ആരോഗ്യ മന്ത്രാലയം ആരോഗ്യ സേവനങ്ങൾ നൽകിയത്. 297 ഹാജിമാർക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തി. വൃക്കരോഗികളായ തീർഥാടകർക്ക് 921 ഡയാലിസിസുകൾ നടത്തി. 44 പേർക്ക് താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്തി. 293 പേർക്ക് മറ്റു ഓപറേഷനുകളും നടത്തി. 1297 ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. നാലു വനിതാ തീർഥാടകർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കടുത്ത ചൂട് മൂലം ദേഹാസ്വാസ്ഥ്യം നേരിട്ട 20 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Latest News