തിരുവനന്തപുരം- ക്യാമ്പസുകളിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനം. ഇനി മുതൽ സംസ്ഥാനത്തെ കലാലയങ്ങളിൽ എ.ഐ.എസ്.എഫിന്റെ സംഘടനാ പ്രവർത്തനം എസ്.എഫ്.ഐ തടയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിദ്യാർഥി നേതാക്കളും തമ്മിലുള്ള ചർച്ചയിലാണു തീരുമാനം. ഭാവിയിൽ തെരഞ്ഞെടുപ്പുകളിൽ സീറ്റുകൾ വീതംവച്ചു മത്സരിക്കണമെന്നും നേതാക്കൾ നിർദേശം നൽകി.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് ഉൾപ്പെടെ എസ്.എഫ്.ഐയ്ക്ക് ആധിപത്യമുള്ള കലാലയങ്ങളിൽ എ.ഐ.എസ്.എഫിനു പ്രവർത്തിക്കാൻ അനുമതി നിഷേധിക്കുകയും ചില കോളേജുകളിൽ ഇരു വിദ്യാർഥി യൂനിയനുകളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണു വിദ്യാർഥി നേതാക്കളെ കൂടെയിരുത്തി കോടിയേരിയും കാനവും ഇന്നലെ എ.കെ.ജി സെന്ററിൽ ചർച്ച നടത്തിയത്.