മക്ക- മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുമായുള്ള ആശയ വിനിമയം എളുപ്പമാക്കുന്നതിന് മക്ക ആരോഗ്യ വകുപ്പ് ഓട്ടോമാറ്റിക് വിവർത്തന ഉപകരണങ്ങൾ വിതരണം ചെയ്തു. മക്ക ആരോഗ്യ വകുപ്പിനു കീഴിലെ സാമൂഹിക പങ്കാളിത്ത വിഭാഗം വഴി 53 വിവർത്തന ഉപകരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് അര ലക്ഷം റിയാൽ ചെലവ് വന്നു. 120 ഭാഷകൾ വിവർത്തനം ചെയ്യാൻ ഉപകരണങ്ങൾക്ക് സാധിക്കും. അൽസൽതി കാറ്ററിംഗ് ഉടമ ഹുസാം സൽതി പത്തു വിവർത്തന ഉപകരണങ്ങളും ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിന് ലഭ്യമാക്കി.