കോഴിക്കോട്- ദുൽഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ച ദുൽഹിജ്ജ ഒന്നാണെന്നും ബലിപെരുന്നാൾ ആഗസ്റ്റ് 12 നു തിങ്കളാഴ്ച്ചയായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്‌ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സിക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്‌ല്യാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു. കൂടാതെ, വിവിധ മത സംഘടന ഖാസിമാരും പെരുന്നാൾ 12 നായിരിക്കുമെന്ന് പ്രഖ്യാപിച്ചു.