കൊച്ചി-കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസ് ഡയറി പോലും നോക്കാതെ ഹരജിക്കാരുടെ വാദം മാത്രം അംഗീകരിച്ച് കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്. ഭീകരവാദ പ്രവർത്തനമായി ഷുഹൈബിന്റെ കൊലപാതകം കാണാനാകില്ലെന്നും യു.എ.പി.എ വകുപ്പു നിലനിൽക്കില്ലെന്നും കേസിൽ നിലവിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്നുമുള്ള സംസ്ഥാന സർക്കാറിന്റെ വാദവും കോടതി അംഗീകരിച്ചു. പ്രാദേശികപ്രശ്‌നമാണ് കൊലക്ക് പിന്നിലെന്നാണ് സർക്കാറിന്റെ വാദം.