ജിദ്ദ- മക്കാ പ്രവിശ്യാ പൊതു വിദ്യാഭ്യാസ വകുപ്പ് മേധാവിയായി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽസായിദിയെ നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് അറിയിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. നിലവിൽ യൂനിവേഴ്‌സിറ്റി എജ്യുക്കേഷൻ ഡെവലപ്‌മെന്റ് സെന്റർ ഉപമേധാവിയായി ജിദ്ദയിൽ സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. അധ്യാപകൻ, നിരീക്ഷകൻ, വിദ്യാഭ്യാസ കാര്യാലയ വിഭാഗം മേധാവി എന്നീ നിലകളിൽ വർഷങ്ങളായി പ്രവർത്തിച്ച അനുഭവ സമ്പത്തിന്റെ കരുത്തിലാണ് ഡോ. അഹ്മദ് അൽസായിദി പുതിയ ചുമതലയേൽക്കുന്നത്.