ഷാര്‍ജ- ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ തൊഴിലാളികള്‍ക്ക് ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡയറക്ടറേറ്റിന്റെ സ്‌നേഹ സമ്മാനം. 200 ഭക്ഷണപ്പൊതികളാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വിശാലവീക്ഷണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണിതെന്ന് ഡയറക്ടര്‍ അബ്ദുല്‍ അസീസ് സാലിഹ് പറഞ്ഞു. മാനവിക ബോധവും സഹജീവികളോടുള്ള സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം ആശിച്ചു.
റമദാനില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തും ഡയറക്ടറേറ്റ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.