മസ്‌കത്ത്- യു.എ.ഇക്ക് പിന്നാലെ ഇന്ധന വില കൂട്ടി ഒമാനും. ഓഗസ്റ്റില്‍ എം 91, എം95 പെട്രോളിനുംഡീസലിനും വില കൂടി. വ്യാഴാഴ്ച അര്‍ധരാത്രി പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.
എം 91 പെട്രോളിന് 205 ബൈസയില്‍നിന്ന് 210 ബൈസയായി ഉയര്‍ന്നു. എം95 പെട്രോളിന് ലിറ്ററിന് അഞ്ച് ബൈസ വര്‍ധിച്ച് 220 ബൈസ ആയി. ഡീസല്‍ നിരക്ക് 245 ല്‍നിന്ന് 250 ബൈസയായും കൂടിയിട്ടുണ്ട്.