തെഹ്‌റാൻ- സൗദിയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. സൗദി അറേബ്യ തയ്യാറാണെങ്കിൽ ഇറാൻ ചർച്ചക്ക് തയ്യാറാണെന്ന് ഇറാൻ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് വ്യക്തമാക്കി. സൗദി അറേബ്യ ചർച്ചകൾക്ക് തയ്യാറാണെങ്കിൽ സൗദിയുമായും അയൽ രാജ്യങ്ങളുമായും തങ്ങൾ ചർച്ചകൾക്ക് ഒരുക്കമാണെന്നും തങ്ങളുടെ വാതിലുകൾ ഒരിക്കലും ആരുടെ മുന്നിലും അടച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അയൽ രാജ്യങ്ങൾക്ക് മുന്നിൽ ഇറാൻ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണ് ജവാദ് ശരീഫ് പറഞ്ഞു. വിവിധ ലോക രാജ്യങ്ങളുമായുള്ള ഇറാൻ ബന്ധം കൂടുതൽ വഷളാവുകയും ഇറാൻ പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്‌ത അവസ്ഥയിലാണ് ഇറാൻ നിലപാടെന്നത് ശ്രദ്ധേയമാണ്.