ജിദ്ദ- അബഹുറില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു. പുന്നപ്ര കളതട്ടിനു കിഴക്കുവശം താമസിക്കുന്ന കുഞ്ഞമോന്‍ ഷംസുദ്ദീന്‍ (45) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ ജോലി കഴിഞ്ഞു അടുത്തുള്ള ബക്കാലയിലെ സുഹൃത്തിനെ കണ്ടശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പിറ്റേന്ന് ഉച്ചക്കു ശേഷവും ഉണരാതിരുന്നതിനെത്തുടര്‍ന്ന് സ്‌പോണ്‍സറും സുഹൃത്തുക്കളും കൂടി പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
അബഹൂര്‍ കിംഗ് അബ്ദുല്ല ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യും. ആലപ്പുഴക്കാരുടെ കൂട്ടായ്മയായ സവ ചെയര്‍മാന്‍ രാജയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
ഭാര്യ: സൂരി കുഞ്ഞുമോന്‍, മക്കള്‍: മിസ്‌രിയ ,മിഥിലാജ് (15), മിഖദാദ് (9). മരുമകന്‍: റഹീം.
DOWNLOAD MALAYALAM NEWS APP | |
|