Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഡി.പി.ഐ സമൂഹത്തിന് ഭീഷണി- ഉമ്മൻ ചാണ്ടി

നൗഷാദ്

കോട്ടയം- നാട്ടിലെ സമാധാന അന്തരീഷം തകർക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്നും ഇവരെ നിലയ്ക്ക് നിർത്തണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചാവക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ജനാധിപത്യ മൂല്യങ്ങളെ പോലും ചോദ്യം ചെയ്യുംവിധം നടത്തുന്ന കൊലവിളികളിൽ ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് നൗഷാദിന്റെ ജീവൻ കൂടിയാണ്. അക്രമവും തീവ്രവാദവും കൈമുതലാക്കിയ സംഘടനകളുടെ നരഹത്യകൾക്ക് കേരളത്തെ വേദിയാക്കി മാറ്റുന്ന കാഴ്ച്ച നിരാശാജനകമാണ്. രാഷ്ട്രീയത്തെ അക്രമവൽക്കരിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുക്കുന്ന കൊലപാതക രാഷ്ട്രീയ സംഘടനകളെ പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണ്. സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളിലെയും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലെയും അന്തരത്തെ മറ്റുള്ളവരുടെ ജീവിക്കാനുള്ള മൗലീക അവകാശത്തെ പോലും നഷ്ടപ്പെടുത്തും വിധം അക്രമസക്തമാക്കി തീർക്കുന്ന ഇത്തരം സംഘടനകൾ സമൂഹത്തിന് ഭീഷണിയാണ്. ഇനി ഇത്തരം കൊലപാതകങ്ങൾ നടക്കാതിരിക്കട്ടെ. പ്രിയ നൗഷാദ് പുന്നയ്ക്ക് ആദരാഞ്ജലികൾ....
 

Latest News