കണ്ണൂർ- കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കു ചരിത്ര നേട്ടം. എല്ലാ സീറ്റുകളും വൻ ഭൂരിപക്ഷത്തിൽ എസ്.എഫ്.ഐ നേടി. തുടർച്ചയായി 21 ാം തവണയാണ് എസ്.എഫ്.ഐ സർവകലാശാല യൂനിയൻ നേതൃത്വത്തിലെത്തുന്നത്.
123 കൗൺസിലർമാരിൽ 112 പേർ വോട്ടു ചെയ്തപ്പോൾ 75 വോട്ടുകൾ എസ്.എഫ്.ഐ നേടി. മൊറാവ സ്റ്റെംസ് കോളേജ് ബിരുദ വിദ്യാർഥിനിയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവുമായ ടി.കെ.ശിശിരയാണ് ചെയർപേഴ്‌സൺ. ശിശിര 75 വോട്ടു നേടിയപ്പോൾ, എതിർ സ്ഥാനാർഥിയായ അലൻ ജോ റെജിക്ക് 38 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ജനറൽ സെക്രട്ടറിയായി മുന്നാട് പീപ്പിൾസ് കോളേജ് ബിരുദ വിദ്യാർഥി ടി.കെ. വിഷ്ണുരാജ് തെരഞ്ഞെടുക്കപ്പെട്ടു. പിലാത്തറ കോ ഓപ് കോളേജ് വിദ്യാർഥിനി പി.ദർശനയാണ് ലേഡി വൈസ് ചെയർപേഴ്‌സൺ. വൈസ് ചെയർമാനായി എ.വി.അനൂപും (നീലേശ്വരം കാമ്പസ്), ജോ. സെക്രട്ടറിയായി പ്രണവ് പ്രഭാകറും (പയ്യന്നൂർ കോളേജ്) തെരഞ്ഞെടുക്കപ്പെട്ടു.