ചാവക്കാട്- പുന്ന സെന്ററിൽ നിൽക്കുകയായിരുന്ന നാല് പേരെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരം. പുന്ന പുതുവീട്ടിൽ നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40),പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ ്(38) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് പിന്നീട് നാലു പേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വെട്ടേറ്റവർ പുന്ന സെന്ററിൽ നിൽക്കുമ്പോൾ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം ഇവരെ ഒരു പ്രകോപനവുമില്ലാതെ വെട്ടുകയായിരുന്നുവെന്നു പറയുന്നു.പൂർവ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്ലെന്ന് കരുതുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ആരോപിച്ചു.