Sorry, you need to enable JavaScript to visit this website.

ആടിനെ സാമൂഹിക വിരുദ്ധര്‍ പീഡിപ്പിച്ചതായി പരാതി

പൂവച്ചല്‍- വീട്ടില്‍ വളര്‍ത്തുന്ന ആടിനെ സാമൂഹിക വിരുദ്ധര്‍ പീഡിപ്പിച്ചതായി പരാതി. പ്രസവം കഴിഞ്ഞു ആറുമാസമായ ആടിനെ പീഡിപ്പിച്ചതായി ഉടമസ്ഥയാണ് പോലീസില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ശാസ്താംകോണത്താണ് സംഭവം.  രാത്രി എട്ടു മണിയോടെ ആടിന്റെ നിര്‍ത്താതെ ഉള്ള കരച്ചില്‍ കേട്ട് ഉടമസ്ഥയുടെ പരിശോധനയില്‍ വെളിച്ചെണ്ണ കുപ്പി ശ്രദ്ധയില്‍പ്പെട്ടു. ശേഷം രാവിലെ അലമുക്ക് മൃഗാശുപത്രിയില്‍നിന്ന് ഡോക്ടറെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് ആടിനെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏതാനും മാസം മുമ്പ്  ഇവര്‍ വളര്‍ത്തുന്ന കോഴികളെ പിടികൂടി വീട്ടിനുള്ളില്‍ വെച്ച് കൊന്നു പാകമാക്കി കൊണ്ട് പോയതായും പരാതിയില്‍ പറയുന്നു.
പ്രദേശത്ത് മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തമ്പടിക്കാറുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനകളും നടക്കുന്നുണ്ട്.
അധികൃതരെ അറിയിച്ചത് തങ്ങളാണെന്ന സംശയത്തിലാണ്  സാമൂഹിക വിരുദ്ധര്‍ ഉപദ്രവിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സന്ധ്യ മയങ്ങിയാല്‍ നിരവധി യുവാക്കള്‍ പ്രദേശത്ത് ബൈക്കുകളില്‍ എത്തുന്നതായും പകല്‍ സമയങ്ങളില്‍ ഇതുവഴി പോകുന്ന തൊഴിലുറപ്പു തൊഴിലാളിലാളോട് മോശമായി പെരുമാറുന്നതായും നാട്ടുകാര്‍ പറയുന്നു.

 

Latest News