കുവൈത്ത് സിറ്റി- കുവൈത്തില്‍ വേഗ പരിധി ലംഘിക്കുന്ന െ്രെഡവര്‍മാര്‍ക്കെതിരെ കനത്ത നടപടി വരുന്നു. 48 മണിക്കൂര്‍ തടവുശിക്ഷയും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 170 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ പോകുന്ന െ്രെഡവര്‍മാര്‍ക്കാണു ഈ ശിക്ഷ.
അമിത വേഗം രാജ്യത്ത് വാഹനാപകട നിരക്ക് വര്‍ധിക്കുന്നതിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. വാരാന്ത്യ ദിനങ്ങളിലാണു വാഹനങ്ങളുടെ അമിത വേഗം കൂടുതലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇത്തരത്തില്‍ നിയമം ലംഘിച്ച 30 െ്രെഡവര്‍മാര്‍ക്ക് 48 മണിക്കൂര്‍ നേരത്തെ തടവ് ശിക്ഷ നല്‍കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ പൊതുസമ്പര്‍ക്ക വിഭാഗം മേധാവി തൗഹീദ് അല്‍ കന്തറി അറിയിച്ചു.