അങ്കമാലി - യുവനടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പൾസർ സുനിയ്ക്ക് എതിരെയുള്ള കേസ് വിചാരണക്ക് എടുത്തപ്പോൾ അങ്കമാലി കോടതി മുറിയിൽ അഭിഭാഷകർ തമ്മിൽ തർക്കം. കേസ് ആരംഭിച്ചപ്പോൾ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നത് അഡ്വക്കറ്റായ സി.പി.ടെന്നിയാണ് .എന്നാൽ ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോൾ അഡ്വ.ബി.എ.ആളൂർ നാടകീയമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. എന്നാൽ വക്കീലിനെ മാറ്റിയത് അറിയാതെ കോടതിയിൽ കേസ് വാദിക്കുവാൻ എത്തിയ ടെന്നി നിലവിൽ സുനിക്കു വേണ്ടി ഹാജരാകുന്നതു താനാണെന്നു കോടതിയെഅറിയിച്ചു. എന്നാൽ പ്രതിയ്ക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരു അഭിഭാഷകനെവക്കാലത്ത് ഏൽപ്പിക്കാമെന്ന കാര്യം ആളൂർ അറിയിക്കുകയും അതുകൊണ്ട് സുനിയുടെ ആഗ്രഹപ്രകാരമാണ് താൻ കേസ് വാദിക്കാൻ എത്തിയതെന്നും ആളൂർ വ്യക്തമാക്കി ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കോടതി ഇടപെട്ടു അതിന്റെ ഭാഗമായി കോടതി പ്രതി സുനിൽകുമാറിന്റെ അഭിപ്രായംആരാഞ്ഞു. സുനിൽകുമാർ സമ്മതപ്രകാരം കോടതിമുറിയിൽ വച്ചുതന്നെ ആളൂരിന് വക്കാലത്ത് ഒപ്പിട്ടു നൽകുകയായിരുന്നു.
പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് പൾസർ സുനി നൽകിയിരുന്ന പരാതിയിൽ സുനിയെ പരിശോധിച്ച ഡോ. രാജേഷിനെ കോടതിയിൽ വിസ്തരിച്ചു. ഈ വിസ്താരത്തിൽ പ്രതി സുനിൽകുമാറിനു വേണ്ടി അഡ്വ. ആളൂരാണ് ഹാജരായത്. എറണാകുളം സിജെഎം കോടതിയിൽ സ്വമേധയാ ഹാജരാകാനെത്തിയ പൾസർ സുനിയെ പോലീസ് മർദിച്ച് ബലം പ്രയോഗിച്ചും അറസ്റ്റു ചെയ്തെന്നും പിന്നീട് മർദിച്ചെന്നുമുള്ള പരാതിയിലാണ് വാദം കേട്ടത്. റിമാൻഡു കാലാവധി അവസാനിച്ച പൾസർ സുനിക്കു വേണ്ടി ജാമ്യാപേക്ഷസമർപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ നൽകിയില്ല.കേസിന്റെ പൂർണ ചാർജു ഷീറ്റ് ലഭിച്ച ശേഷം വിശദമായി പഠിച്ച് ജാമ്യാപേക്ഷ സമർപിക്കും. സുനിയുടെ കൂട്ടുപ്രതികളുടെയും വക്കാലത്തും ആളൂർ ഏറ്റെടുത്തേക്കും.